Sunday, November 29, 2026
HomeKERALAദുരന്തവേദനകൾ പിന്നിട്ട് ശ്രുതി പുതിയ ജീവിതത്തിലേക്ക്; സന്ദീപിന് താലിചാർത്തി, ഗുരുവായൂരിൽ വിവാഹം

ദുരന്തവേദനകൾ പിന്നിട്ട് ശ്രുതി പുതിയ ജീവിതത്തിലേക്ക്; സന്ദീപിന് താലിചാർത്തി, ഗുരുവായൂരിൽ വിവാഹം

വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതി പുതിയ ജീവിതത്തിലേക്ക്. വയനാട് മാനന്തവാടി സ്വദേശിയും വയനാട് കളക്ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപ് ശ്രുതിക്ക് താലിചാർത്തി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

തുടർന്ന് ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശ്രുതി വയനാട് കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപുമായുള്ള വിവാഹം.

മുൻ മന്ത്രി കെ. രാജനും വിവാഹച്ചടങ്ങിനെത്തി. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്.

വിവാഹത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച ശ്രുതി, തന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് പൂർണമായി അറിഞ്ഞുകൊണ്ടാണ് സന്ദീപ് കൈപിടിച്ചതെന്ന് പറഞ്ഞു. സന്തോഷകരമായ ജീവിതമാണ് ഇനി പ്രതീക്ഷിക്കുന്നത്. ഇരുവരും സന്തോഷത്തോടെ ജീവിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും ശ്രുതി പ്രതികരിച്ചു.

ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തത്തിൽ വീടും തകർന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കിടെ പ്രതിശ്രുത വരൻ ജെൻസണെയും വാഹനാപകടത്തിൽ നഷ്ടപ്പെട്ടത് ശ്രുതിക്ക് വലിയ ആഘാതമായിരുന്നു. തുടർന്നാണ് സന്ദീപുമായുള്ള വിവാഹത്തിലൂടെ ശ്രുതി ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കുന്നത്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments