Sunday, November 29, 2026
HomeKERALAമെസ്സി ഫുട്ബോൾ തട്ടിപ്പ് കേസ്: റിപ്പോർട്ടർ ടിവിക്കും ആന്റോ അഗസ്റ്റിനുമെതിരെ ഇ.ഡി അന്വേഷണം

മെസ്സി ഫുട്ബോൾ തട്ടിപ്പ് കേസ്: റിപ്പോർട്ടർ ടിവിക്കും ആന്റോ അഗസ്റ്റിനുമെതിരെ ഇ.ഡി അന്വേഷണം

മെസ്സി ഫുട്ബോൾ പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റിപ്പോർട്ടർ ടിവിക്കും ഉടമ ആന്റോ അഗസ്റ്റിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി കേസ് രജിസ്റ്റർ ചെയ്തു.

കോഴിക്കോട്: മെസ്സിയുടെ പേരിൽ സംഘടിപ്പിച്ച ഫുട്ബോൾ പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റിപ്പോർട്ടർ ടിവിക്കും ഉടമ ആന്റോ അഗസ്റ്റിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തു.
ഇ.ഡി നടപടി പി.എം.എൽ.എ (PMLA) പ്രകാരമാണ്. മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് അന്വേഷണം. നേരത്തെ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി.
വിദേശത്തേക്ക് കൈമാറിയ പണത്തിന്റെ ഉറവിടം, ഇടപാടുകളുടെ നിയമസാധുത, പണം കൈമാറിയതിന്റെ ഉദ്ദേശ്യം എന്നിവയാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. സ്റ്റേഡിയം അനുവദിക്കുന്നതിന് സാധാരണ ആവശ്യമായിരുന്ന അഞ്ച് കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കാതിരുന്നതും പരിശോധിക്കുന്നുണ്ട്.

നേരത്തെ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് ഫെമ (FEMA) നിയമപ്രകാരവും ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കൂടി കേസെടുത്തതോടെ അന്വേഷണം കൂടുതൽ വ്യാപിക്കുകയാണ്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments