Sunday, November 29, 2026
HomeSPORTSപ്രതിനിധി തിരഞ്ഞെടുപ്പിൽ പരാജയം; പി.ടി. ഉഷയ്ക്ക് ഐഒഎ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല

പ്രതിനിധി തിരഞ്ഞെടുപ്പിൽ പരാജയം; പി.ടി. ഉഷയ്ക്ക് ഐഒഎ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല

ഐഒഎയുടെ വനിതാ SOM പ്രതിനിധി തിരഞ്ഞെടുപ്പിൽ പി.ടി. ഉഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡിസംബർ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും മങ്ങി.

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് പി.ടി. ഉഷയ്ക്ക് തിരിച്ചടി. പ്രതിനിധി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള അവസരം നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ.

ഐഒഎയുടെ നാല് വനിതാ Sportspersons of Outstanding Merit (SOM) പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ആറുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 80 വോട്ടുകൾ പോൾ ചെയ്തപ്പോൾ പി.ടി. ഉഷയ്ക്ക് 40 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നാലാം സ്ഥാനത്തെത്തിയ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന് 43 വോട്ടുകൾ ലഭിച്ചു.

തിരഞ്ഞെടുക്കപ്പെട്ടവർ: * അഞ്ജു ബോബി ജോർജ് – 53 വോട്ടുക* റാണി റാംപാൽ – 50 വോട്ടുക* ദോല ബാനർജി – 45 വോട്ടുകൾ * സൈന നെഹ്‌വാൾ – 43 വോട്ടുകൾ
പി.ടി. ഉഷ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അനിത പോൾദുരൈക്ക് ആറു വോട്ടുകൾ ലഭിച്ചു.

2022-ൽ ആദ്യ വനിതാ പ്രസിഡന്റായി ഐഒഎയുടെ തലപ്പത്തെത്തിയ ഉഷയ്ക്ക് ഇത്തവണത്തെ തോൽവി വലിയ തിരിച്ചടിയാണ്. ഐഒഎ ഭരണസമിതിയിലേക്കുള്ള അടുത്ത തിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിനാണ് നടക്കുന്നത്.
ഐഒഎ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ SOM അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം.

ദേശീയ കായിക ഫെഡറേഷന്റെ നാമനിർദേശത്തിലൂടെ ജനറൽ അസംബ്ലിയിൽ അംഗത്വം ലഭിച്ചാൽ ഉഷയ്ക്ക് മത്സരിക്കാൻ ഇനിയും സാധ്യതയുണ്ട്. എന്നാൽ അത് ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments