Sunday, November 29, 2026
HomeKERALAമന്നം ജയന്തി വേദിയിൽ വി.ഡി. സതീശൻ; അഞ്ച് വർഷത്തിന് ശേഷം പെരുന്നയിലേക്ക്, രാഷ്ട്രീയമാനം

മന്നം ജയന്തി വേദിയിൽ വി.ഡി. സതീശൻ; അഞ്ച് വർഷത്തിന് ശേഷം പെരുന്നയിലേക്ക്, രാഷ്ട്രീയമാനം

അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെത്തുന്നു. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് നേതൃത്വവുമായുള്ള അകൽച്ച അവസാനിപ്പിക്കാനുള്ള നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം

തിരുവനന്തപുരം: എൻ.എസ്.എസ് ആസ്ഥാനമായ ചങ്ങനാശ്ശേരി പെരുന്നയിലേക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുന്നു. ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പെരുന്നയിലെത്തുന്നത്. അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സതീശൻ എൻ.എസ്.എസ് ആസ്ഥാനത്തെത്തുന്നത് എന്നത് സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു.

മുഖ്യമന്ത്രിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് പുതിയ നീക്കം. ഇരുവർക്കുമിടയിലെ അകൽച്ച അവസാനിപ്പിക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള സമവായ ചർച്ചകൾക്കൊടുവിലാണ് പെരുന്ന സന്ദർശനത്തിന് വഴിയൊരുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന വി.ഡി. സതീശന്റെ മുൻ പ്രസ്താവന എൻ.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ ജി. സുകുമാരൻ നായർ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സതീശൻ തന്നെ കാണാൻ എത്തിയിരുന്നുവെന്ന സുകുമാരൻ നായരുടെ വെളിപ്പെടുത്തലും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു.

മുഖ്യമന്ത്രിയായ ശേഷവും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടമായിരുന്നു. ഈ സാഹചര്യത്തിൽ മന്നം ജയന്തി വേദിയിലേക്കുള്ള സതീശന്റെ വരവ് കേവലമൊരു ഔദ്യോഗിക ചടങ്ങിലെ പങ്കാളിത്തം മാത്രമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

മന്ത്രി കെ. മുരളീധരനും മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കും. എൻ.എസ്.എസ് നേതൃത്വവുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേരളത്തിലെ രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങളിലും ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചേക്കും. സന്ദർശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments