Sunday, November 29, 2026
HomeKERALAചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി രാജേഷ് അറസ്റ്റിൽ

ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി രാജേഷ് അറസ്റ്റിൽ

“തല്ലല്ലേ…’” 13കാരന്റെ നിലവിളി പുറത്ത്; അമ്മയുടെ പങ്കാളി അറസ്റ്റിൽ മദ്യലഹരിയിൽ ക്രൂരത; എട്ടാം ക്ലാസുകാരനെ മർദിച്ച കേസിൽ പ്രതി പിടിയിൽ

കൊല്ലം ചടയമംഗലത്ത് 13 വയസ്സുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ച കേസിൽ അമ്മയുടെ പങ്കാളി രാജേഷ് അറസ്റ്റിൽ. ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടു

കൊല്ലം: ചടയമംഗലം കുരിയോട് എട്ടാം ക്ലാസ് വിദ്യാർഥിയായ 13 വയസ്സുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയുടെ പങ്കാളി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മർദിക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ രാജേഷ് മുറിയിലായിരുന്ന കുട്ടിയെ പുറത്തേക്ക് വിളിച്ചിറക്കി വസ്ത്രത്തിൽ പിടിച്ച് വലിച്ചുകൊണ്ടുവന്ന് വിവസ്ത്രനാക്കിയ ശേഷം വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. വേദന സഹിക്കാനാകാതെ കുട്ടി നിലവിളിക്കുന്നതിന്റെയും തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കുട്ടിയുടെ അമ്മയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് മർദനത്തിനിരയായത്. രാജേഷിന് കുട്ടിയോട് താൽപര്യമില്ലായിരുന്നുവെന്നും മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ പതിവായി മർദിക്കുകയും അസഭ്യം പറയുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും അമ്മ ശാലിനി വെളിപ്പെടുത്തി. കുട്ടിയോടുള്ള ഇഷ്ടക്കേടാണ് നിരന്തരമായ പീഡനത്തിന് പിന്നിലെന്നും അമ്മ ആരോപിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടു. കൊല്ലം റൂറൽ എസ്.പിയുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശന നിയമനടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. തുടർന്നാണ് പൊലീസ് രാജേഷിനെ പിടികൂടി അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം റൂറൽ എസ്.പി, ചടയമംഗലം എസ്.എച്ച്.ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്.

കുട്ടിക്ക് ആവശ്യമായ ചികിത്സയും കൗൺസിലിങ്ങും സംരക്ഷണവും ഉറപ്പാക്കുമെന്ന് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ക്രൂരമായ അതിക്രമം പുറത്തുവന്നതോടെ കുട്ടികളുടെ സുരക്ഷയും ഇത്തരം സംഭവങ്ങൾ നേരത്തേ കണ്ടെത്തുന്നതിൽ ബന്ധപ്പെട്ട സംവിധാനങ്ങൾ പുലർത്തേണ്ട ജാഗ്രതയും വീണ്ടും ചർച്ചയാകുകയാണ്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments