കർണാടകയിൽ നടക്കുന്ന ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖത്തറിലെ പാന്തേഴ്സ് സ്പോർട്സ് ക്ലബിൽ നിന്നുള്ള 12 കുട്ടികൾ. ആദ്യ സംഘം യാത്ര തിരിച്ചു
ദോഹ: കർണാടകയിൽ വെച്ച് നടക്കുന്ന ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഖത്തറിലെ പാന്തേഴ്സ് സ്പോർട്സ് ക്ലബിൽ നിന്നുള്ള ആദ്യ സംഘം യാത്ര തിരിച്ചു. വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത സ്കൂളുകളെ പ്രതിനിധീകരിച്ചാണ് ക്ലബിലെ 12 കുട്ടികൾ ഇത്തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.
ഖത്തറിൽ പരിശീലനം നേടി കായികരംഗത്ത് മുന്നേറുന്ന കുട്ടികൾക്ക് ദേശീയ തലത്തിൽ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണിത്. വിവിധ കാറ്റഗറികളിൽ നടക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും പരിശീലകരും.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പാന്തേഴ്സ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആശംസകൾ നേർന്നു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


