Sunday, November 29, 2026
HomeKERALAസാമ്പത്തിക തട്ടിപ്പ് കേസ്; സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

സാമ്പത്തിക തട്ടിപ്പ് കേസ്; സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പുറത്താക്കി

തിരുവനന്തപുരം: ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. കെപിസിസി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് നടപടി സ്വീകരിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയായ ഡോ. സബൈൻ ശിവദാസനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്. ആശുപത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച വാർത്ത പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് സുഹൈൽ ആവശ്യപ്പെട്ടതായാണ് പരാതി.

പണം കൈമാറാമെന്ന് അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയ സുഹൈലിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പണം കൈപ്പറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments