Sunday, November 29, 2026
HomeINDIAറീൽ നിർമാതാക്കൾ മാധ്യമപ്രവർത്തകരല്ല'; പ്രത്യേക സംരക്ഷണം നൽകാനാകില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ

റീൽ നിർമാതാക്കൾ മാധ്യമപ്രവർത്തകരല്ല’; പ്രത്യേക സംരക്ഷണം നൽകാനാകില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ

പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന സംരക്ഷണം സോഷ്യൽ മീഡിയ റീൽ നിർമാതാക്കൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും അവകാശപ്പെടാനാകില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ

പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴുള്ള മാധ്യമ സംരക്ഷണം റീൽ നിർമാതാക്കൾക്ക് ബാധകമല്ല; സുപ്രീം കോടതിയിൽ ഡൽഹി പൊലീസ്

പ്രതിഷേധങ്ങളും സമരങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണം സോഷ്യൽ മീഡിയ റീൽ നിർമാതാക്കൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും അവകാശപ്പെടാനാകില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു.

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകർ ഒരു പ്രത്യേക വിഭാഗമാണെന്നും അവരുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

വാണിജ്യപരമായ നേട്ടങ്ങൾ ലക്ഷ്യമിട്ട് ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് റീലുകളും മറ്റ് വീഡിയോകളും നിർമിക്കുന്നവരെ മാധ്യമപ്രവർത്തകരുടെ ഗണത്തിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. അതിനാൽ മാധ്യമങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക സംരക്ഷണം ഇവർക്ക് അവകാശപ്പെടാനാവില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments