ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘ജീത്ത് നാദാപുരം ഫാമിലി കൾച്ചറൽ പ്രോഗ്രാം’ ഇന്ന് വൈകിട്ട് അബൂ ഹമൂറിൽ നടക്കും. കെ.എം. അഭിജിത്ത് പങ്കെടുക്കും.
ദോഹ: ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ജീത്ത് നാദാപുരം ഫാമിലി കൾച്ചറൽ പ്രോഗ്രാം’ ഇന്ന് (നവംബർ 19) നടക്കും. വൈകുന്നേരം ആറിന് അബൂ ഹമൂറിലെ ഭവൻസ് പബ്ലിക് സ്കൂളിലാണ് പരിപാടി.
നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് പരിപാടിയിൽ പങ്കെടുക്കും. കുടുംബാംഗങ്ങളുടെ ഒത്തുചേരലിനും കലാ-സാംസ്കാരിക സൗഹൃദത്തിനും വേദിയാകുന്ന പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും തുടർന്ന് മ്യൂസിക്കൽ നൈറ്റും അരങ്ങേറും.
പരിപാടിയിൽ ഇൻകാസ് പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം സംഘാടകർ അഭ്യർഥിച്ചു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


