Sunday, November 29, 2026
HomeKERALAഅങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ; 41.64 കോടി രൂപ അനുവദിച്ച് സർക്കാർ

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ; 41.64 കോടി രൂപ അനുവദിച്ച് സർക്കാർ

കേരളത്തിലെ 35,291 അങ്കണവാടി, ഐ.സി.ഡി.എസ് ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വാങ്ങാൻ സർക്കാർ 41.64 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്കും വനിതാ-ശിശു വികസന വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർക്കും സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാൻ സർക്കാർ അനുമതി നൽകി. ഇതിനായി 41.64 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ആകെ 35,291 സ്മാർട്ട് ഫോണുകൾ വാങ്ങാനാണ് തീരുമാനം. ഇതിൽ 692 ഫോണുകൾ ബഫർ സ്റ്റോക്കായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഫോണിന് 11,800 രൂപയാണ് കണക്കാക്കിയിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി 33,120 അങ്കണവാടി വർക്കർമാർക്കും 1,327 ഐ.സി.ഡി.എസ് ലേഡി സൂപ്പർവൈസർമാർക്കും 152 കോർഡിനേറ്റർമാർക്കും ഫോണുകൾ ലഭിക്കും.

പോഷൺ ആപ്പിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളുടെ കുറവ് ജീവനക്കാർ നേരിട്ടിരുന്നു. കേന്ദ്രം നൽകിയിരുന്ന സിം ഉപയോഗിക്കാൻ അനുയോജ്യമായ ഫോണുകൾ ലഭ്യമല്ലാത്തതിനാൽ പലരും സ്വന്തം ഫോണുകളെയാണ് ആശ്രയിച്ചിരുന്നത്.

ഈ പ്രതിസന്ധി പരിഹരിക്കാനും അങ്കണവാടി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments