Sunday, November 29, 2026
HomeKERALAകേരളത്തിൽ വീണ്ടും മഴയെത്തുന്നു; നവംബർ 24 മുതൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ വീണ്ടും മഴയെത്തുന്നു; നവംബർ 24 മുതൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

നവംബർ 24 മുതൽ 26 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്കുശേഷം മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 24 മുതൽ 26 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം.

നവംബർ 24, 25 തീയതികളിൽ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 26നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നവംബർ 23ന് കേരളത്തിൽ പ്രത്യേക മഴ മുന്നറിയിപ്പ് നിലവിലില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കരുത്. വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നതിലും ജാഗ്രത വേണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments