ആലപ്പുഴ: കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവുമായി അഞ്ച് പേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഉൾപ്പെടുന്നു.
ശനിയാഴ്ച രാത്രി 10.50ഓടെ മാക്കേക്കടവ് ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചേർത്തലയിൽനിന്ന് അരൂക്കുറ്റിയിലേക്ക് സഞ്ചരിച്ചിരുന്ന കാർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു.
തൈക്കാട്ടുശ്ശേരി സ്വദേശികളായ അലി ജുവഹർ (24), സലാഹുദ്ദീൻ അയൂബി (24), കൃഷ്ണകുമാർ (23), മുഹമ്മദ് അസ്ലം (23), ഷമീർ (38) എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് നിന്ന് വലിയ അളവിൽ കഞ്ചാവ് എത്തിച്ച് കൊച്ചിയിൽ ചെറിയ അളവുകളാക്കി വിൽക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആറ് അംഗങ്ങളുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


