Sunday, November 29, 2026
HomeKERALAസൂപ്പർ ലീഗ് കേരളയിൽ നാളെ നിർണായക പോരാട്ടം; പയ്യനാട്ടിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ മറുപടി നൽകാൻ...

സൂപ്പർ ലീഗ് കേരളയിൽ നാളെ നിർണായക പോരാട്ടം; പയ്യനാട്ടിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ മറുപടി നൽകാൻ വാരിയേഴ്‌സ്

സൂപ്പർ ലീഗ് കേരളയിൽ നവംബർ 25ന് കണ്ണൂർ വാരിയേഴ്‌സ് മലപ്പുറം എഫ്.സിയെ നേരിടും. രാത്രി 7.30ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് മത്സരം

കണ്ണൂരിന്റെ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ തീപാറുന്ന പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്

കണ്ണൂർ: സൂപ്പർ ലീഗ് കേരള സീസൺ മൂന്നിൽ ആവേശകരമായ മറ്റൊരു പോരാട്ടത്തിന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയം ഒരുങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി നാളെ (നവംബർ 25) കരുത്തരായ മലപ്പുറം എഫ്.സിയെ നേരിടും. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ വിജയമുറപ്പിക്കുകയാണ് കണ്ണൂർ വാരിയേഴ്‌സിന്റെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ ഫോഴ്‌സ കൊച്ചിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂർ വാരിയേഴ്‌സ് സ്വന്തം മൈതാനത്തേക്ക് എത്തുന്നത്. മത്സരത്തിന്റെ അവസാന നിമിഷം ജോബിൻ ജോസഫ് നേടിയ ഗോളായിരുന്നു കണ്ണൂരിന് നിർണായക വിജയം സമ്മാനിച്ചത്.

അതേസമയം, മികച്ച ഫോമിലുള്ള മലപ്പുറം എഫ്.സി കഴിഞ്ഞ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിഫൈനൽ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. റാഷിദ് സി.കെ, പൗളോ വിക്ടർ, ജോൺ കെന്നഡി എന്നിവരാണ് മലപ്പുറത്തിനായി ഗോളുകൾ നേടിയത്.

ഇരു ടീമുകളും തമ്മിലുള്ള ആദ്യപാദ മത്സരത്തിൽ മലപ്പുറം എഫ്.സി 3-0ന് കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ആ തോൽവിക്ക് സ്വന്തം കാണികൾക്കു മുന്നിൽ മറുപടി നൽകാനുള്ള അവസരമാണ് കണ്ണൂർ ടീമിന് ലഭിച്ചിരിക്കുന്നത്.

പോയിന്റ് പട്ടികയിൽ മലപ്പുറം 17 പോയിന്റുമായി രണ്ടാം സ്ഥാനത്തും കണ്ണൂർ വാരിയേഴ്‌സ് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്. ശേഷിക്കുന്ന മത്സരങ്ങൾ സെമിഫൈനൽ പ്രതീക്ഷകൾക്ക് നിർണായകമായതിനാൽ കണ്ണൂരിന് നാളത്തെ പോരാട്ടം ഏറെ പ്രധാനപ്പെട്ടതാണ്.

ആരാധകരുടെ ആവേശകരമായ പിന്തുണയും സ്വന്തം മൈതാനത്തിന്റെ ആനുകൂല്യവും മുതലെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കാനാണ് വാരിയേഴ്‌സ് ലക്ഷ്യമിടുന്നത്. മറുവശത്ത് വിജയക്കുതിപ്പ് തുടരാനായിരിക്കും മലപ്പുറം എഫ്.സിയുടെ ശ്രമം.

Dr Hassankunji
Chairman
Kannur Warriors FC

“മലപ്പുറം എഫ്.സിക്കെതിരായ നാളത്തെ നിർണായക മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. ഓരോ മത്സരവും ടീമിന്റെ കഴിവും പോരാട്ടവീര്യവും തെളിയിക്കാനുള്ള അവസരമാണ്. സ്വന്തം തട്ടകത്തിൽ ആരാധകരുടെ വലിയ പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ താരങ്ങൾക്ക് കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്. ജയവും തോൽവിയും കായികമത്സരത്തിന്റെ ഭാഗമാണ്. എന്നാൽ അവസാന വിസിൽ മുഴങ്ങുന്നതുവരെ പോരാടാനുള്ള മനോഭാവമാണ് ഒരു യഥാർഥ ടീമിന്റെ കരുത്ത്. കണ്ണൂരിന്റെ ഫുട്ബോൾ അഭിമാനമായ വാരിയേഴ്‌സിനൊപ്പം എല്ലാ ആരാധകരും അണിനിരക്കണമെന്ന് അഭ്യർഥിക്കുന്നു.” “എല്ലാ ആശംസകളും. വിജയത്തിനായി ഒരുമിച്ച് മുന്നേറാം” ഖത്തറിലെ പ്രമുഖ വ്യവസായിയായ കണ്ണൂർ വാരിയേഴ്‌സ് എഫ് സിയുടെ ചെയർമാൻ ഡോ ഹസ്സൻകുഞ്ഞി
മലയാളധ്വനിയോട് ആശംസകളും ആവേശവും പങ്കുവച്ചു .

മിബു ജോസ്
ഡയറക്ടർ , കണ്ണൂർ വാരിയേഴ്‌സ് എഫ് സി

“കളിക്കളത്തിൽ പോരാട്ടവീര്യവും കൂട്ടായ്മയും കൈമുതലാക്കി നമ്മുടെ വാരിയേഴ്‌സ് മലപ്പുറത്തിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കട്ടെ. സ്വന്തം കാണികളുടെ പിന്തുണ ടീമിന് വലിയ കരുത്താണ്. കണ്ണൂരിന്റെ ഫുട്ബോൾ അഭിമാനം ഉയർത്തിപ്പിടിച്ച് വിജയത്തിനായി ഓരോ താരവും പോരാടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ കളിക്കാർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ”ഖത്തറിലെ പ്രമുഖ വ്യവസായിയും കണ്ണൂർ വാരിയേഴ്‌സ് എഫ് സിയുടെ ഡയറക്ടറുമായ മിബു ജോസ് ആത്മവിശ്വാസത്തോടെ മലയാളധ്വനിയോട് പറഞ്ഞു.

കെ.എം. വർഗീസ്
DIRECTOR – KANNUR WARRIORS FC

“മലപ്പുറം എഫ്.സിക്കെതിരായ മത്സരം നമ്മുടെ ടീമിന് മികച്ചൊരു അവസരമാണ്. കഴിഞ്ഞ മത്സരങ്ങളിലെ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും കളിക്കളത്തിലിറങ്ങാൻ താരങ്ങൾക്ക് കഴിയട്ടെ. ആരാധകരുടെ പിന്തുണയോടെ കണ്ണൂർ വാരിയേഴ്‌സ് വിജയത്തിലേക്ക് മുന്നേറട്ടെ. ടീമിന് എല്ലാവിധ ആശംസകളും”ഖത്തറിലെ പ്രമുഖ വ്യവസായിയും കണ്ണൂർ വാരിയേഴ്‌സ് എഫ് സിയുടെ ഡയറക്ടറുമായ കെ എം വര്‍ഗീസ് സ്വന്തം ടീമിന്റെ കരുത്തിലും പ്രകടനത്തിലും അത്മവിശ്വാസമാര്‍പ്പിച്ചുകൊണ്ട് മലയാളധ്വനിയോട് പറഞ്ഞു.

ഇ.പി. അബ്ദുറഹിമാൻ
DIRECTOR – KANNUR WARRIORS FC

“കണ്ണൂർ വാരിയേഴ്‌സിന്റെ ഓരോ മത്സരവും ആരാധകരുടെ പ്രതീക്ഷകളുടെയും ഒരു നാടിന്റെ അഭിമാനത്തിന്റെയും ഭാഗമാണ്. മലപ്പുറം എഫ്.സിക്കെതിരായ പോരാട്ടത്തിൽ മികച്ച ടീം സ്പിരിറ്റും പോരാട്ടവീര്യവും പുറത്തെടുക്കാൻ നമ്മുടെ താരങ്ങൾക്ക് കഴിയട്ടെ. വിജയത്തിനായി ഒറ്റക്കെട്ടായി മുന്നേറുന്ന ടീമിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.”ഖത്തറിലെ പ്രമുഖ വ്യവസായിയും,ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ(ISC) പ്രെസിഡന്റും
കണ്ണൂർ വാരിയേഴ്‌സ് എഫ് സിയുടെ ഡയറക്ടറുമായ  EP അബ്ദുറഹിമാൻ തന്റെ ടീമിന്റെ പ്രകടനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് മലയാളധ്വനിയോട് പങ്കുവെച്ചു .

ജവഹർ മുനിസിപ്പൽ സ്റ്റേഡിയം, കണ്ണൂർ
 നവംബർ 25
 രാത്രി 7.30
THE WARRIORS ROAR!

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments