Sunday, November 29, 2026
HomeINDIAതിരുപ്പതിയിൽ ചരിത്രവഴിപാട്; 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ വ്യവസായി, മൂല്യം 207 കോടി രൂപ

തിരുപ്പതിയിൽ ചരിത്രവഴിപാട്; 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ വ്യവസായി, മൂല്യം 207 കോടി രൂപ

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ 121 കിലോഗ്രാം സ്വർണാഭരണങ്ങൾ വഴിപാടായി സമർപ്പിച്ച് ചെന്നൈയിലെ വ്യവസായി. വ്യവസായിയായ വർധമാൻ ജെയിനും ഭാര്യ രാധിക ജെയിനുമാണ് ഏകദേശം 207.6 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും രത്നങ്ങളും സമർപ്പിച്ചത്. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഒരു വ്യക്തി നടത്തുന്ന ഏറ്റവും വലിയ വഴിപാടുകളിലൊന്നാണിത്.

വ്യാഴാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ആഭരണങ്ങൾ കൈമാറിയത്. 46 വ്യത്യസ്ത ആഭരണങ്ങളാണ് വഴിപാടിലുള്ളത്. ഒമ്പത് സെറ്റുകളിലായി തയ്യാറാക്കിയ ഇവയിൽ സ്വർണകിരീടം, പാദകവചങ്ങൾ, അരഞ്ഞാണം, വളകൾ, മാലകൾ, തോൾവളകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 238.2 കാരറ്റ് വജ്രങ്ങളും മറ്റ് വിലപിടിപ്പുള്ള രത്നങ്ങളും ആഭരണങ്ങളിൽ പതിച്ചിട്ടുണ്ട്.

വര്‍ധമാന്‍ തന്റെ കമ്പനിയിലെ 60 ശതമാനം ഓഹരികള്‍ വിറ്റതിലൂടെ 6000 കോടി രൂപ ലഭിച്ചതിന്റെ ഭാഗമായാണ് ഈ വഴിപാട് നടത്തിയതെന്നാണ് വിവരം.

ആരോഗ്യ മേഖലയില്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ആക്സസ് ഹെല്‍ത്ത്കെയര്‍ എന്ന കമ്പനിയുടെ സ്ഥാപകനും മുന്‍ വൈസ് ചെയര്‍മാനുമാണ് വര്‍ധമാന്‍ ജയിന്‍. വഴിപാട് ചരിത്രസംഭവമാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചു.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments