Sunday, November 29, 2026
HomeKERALAതൃശൂരിൽ വീടിനുള്ളിൽ ദമ്പതിമാർക്ക് ദാരുണാന്ത്യം; വെട്ടേറ്റ നിലയിൽ മൃതദേഹങ്ങൾ, ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം

തൃശൂരിൽ വീടിനുള്ളിൽ ദമ്പതിമാർക്ക് ദാരുണാന്ത്യം; വെട്ടേറ്റ നിലയിൽ മൃതദേഹങ്ങൾ, ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം

വീട്ടിലെത്തിയ മകനാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്

തൃശൂർ: തൃശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിലെത്തിയ മകനാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ചവിട്ടിത്തുറന്നാണ് മകൻ അകത്തുകടന്നത്.
സന്തോഷിന്റെ സമീപത്തുനിന്ന് വെട്ടുകത്തി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments