Sunday, November 29, 2026
HomeINDIAചലോ ദില്ലി’ പ്രതിഷേധം മാറ്റിവച്ച് കോൺഗ്രസ്; നവംബർ 26-ന് ഭരണഘടനാ സംരക്ഷണ മാർച്ച്

ചലോ ദില്ലി’ പ്രതിഷേധം മാറ്റിവച്ച് കോൺഗ്രസ്; നവംബർ 26-ന് ഭരണഘടനാ സംരക്ഷണ മാർച്ച്

‘ചലോ ദില്ലി’ എന്ന പേരിൽ നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിവച്ച് കോൺഗ്രസ് നേതൃത്വം. പകരം നവംബർ 26-ന് ഭരണഘടനാ സംരക്ഷണ മാർച്ച് സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും ലക്ഷ്യമിട്ടാണ് പുതിയ പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്യുന്നത്.

കോൺഗ്രസ് ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) കെ.സി. വേണുഗോപാൽ സംസ്ഥാന പി.സി.സി അധ്യക്ഷന്മാർക്കും മറ്റ് ഭാരവാഹികൾക്കും അയച്ച സർക്കുലറിലാണ് പുതുക്കിയ സമരപരിപാടികൾ വ്യക്തമാക്കിയിരിക്കുന്നത്. നവംബർ 25, 26 തീയതികളിൽ നാലാംഘട്ട ‘ദില്ലി ചലോ’യുടെ ഭാഗമായി നടത്താനിരുന്ന പരിപാടികളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments