കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ് കാർ ഓടിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
തട്ടുകടയിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബെൻസ് കാർ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നു.
പ്രായപൂർത്തിയാകാത്തയാൾ ലൈസൻസില്ലാതെ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ടും അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടായ മരണവുമായി ബന്ധപ്പെട്ടും പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ ഉടമയ്ക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചതിനെച്ചൊല്ലി വിവാദം ഉയർന്നിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങൾ, വാഹനത്തിന്റെ വേഗം, നിയമലംഘനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


