ദോഹ: ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ കോളിൻ ജോസഫ് തെററയിൽ ദോഹയിൽ അന്തരിച്ചു. നവംബർ 1 ഞായറാഴ്ചയായിരുന്നു അന്ത്യം.
ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻ കീഴിൽ ഉദ്യോഗസ്ഥനായ ജോസഫ് ജോർജിന്റെയും (റോജോ) റിജിമോൾ ജെയിംസിന്റെയും ( ഹമദ് മെഡിക്കൽ കോർപ്പറേഷൻ)
ഇളയ മകനാണ് കോളിൻ ജോസഫ് തെറ്റയിൽ .
ഗാൽവിൻ ജോസഫ് തെറ്റയിൽ ,കെവിൻ ജോസഫ് തെറ്റയിൽ എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം നവംബർ 4 ബുധനാഴ്ച വൈകിട്ട് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള വേങ്ങൂർ സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
കോളിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖത്തിലായി. ദുഃഖിതരായ കുടുംബത്തിന് ഈ വേദനാജനകമായ ഘട്ടത്തിൽ പ്രാർഥനയും പിന്തുണയും നൽകണമെന്നും അഭ്യർത്ഥിക്കുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
മലയാളധ്വനി അംഗങ്ങളായ ജോസഫ് ജോര്‍ജ്ജിന്റെയും (റോജോ) കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളധ്വനിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


