പാലക്കാടിന്റെ പ്രിയങ്കരനായ ജനപ്രതിനിധിയും പ്രശസ്ത സിനിമാതാരവും കലാകാരനുമായ രമേഷ് പിഷാരടി എം.എൽ.എ. മുഖ്യാതിഥി
ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടൻ പെരുമ – സീസൺ 2’ കലാപരിപാടികൾക്ക് ആവേശകരമായ പ്രതികരണം. മിസൈമീറിലെ ഭവൻസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച്ച നടന്ന പരിപാടി നിരവധി കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി മാറി. കലയും സൗഹൃദവും ഒത്തുചേർന്ന പരിപാടി പ്രവാസി മലയാളികൾക്ക് വേറിട്ടൊരു അനുഭവമായി.
പാലക്കാടിന്റെ പ്രിയങ്കരനായ ജനപ്രതിനിധിയും പ്രശസ്ത സിനിമാതാരവും കലാകാരനുമായ രമേഷ് പിഷാരടി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിയുടെ മാറ്റുകൂട്ടി. നർമ്മം നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം സദസ്സിന് ഏറെ ആസ്വാദ്യകരമായി. ജനപ്രതിനിധി എന്ന നിലയിലും സിനിമാ-കലാരംഗത്തെ വ്യക്തിത്വം എന്ന നിലയിലും രമേഷ് പിഷാരടിയുടെ സാന്നിധ്യം പരിപാടിക്ക് പ്രത്യേകം ശ്രദ്ധേയമായി .
പാലക്കാടിന്റെ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും പ്രവാസലോകത്ത് പുതുതലമുറയിലേക്ക് കൈമാറുന്നതിനും കലാപ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും ഇത്തരം കൂട്ടായ്മകൾ നിർണായക പങ്കുവഹിക്കുന്നുവെന്ന് പരിപാടിയുടെ ലക്ഷ്യം വ്യക്തമാക്കുന്നു. പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുള്ള വേദി കൂടിയായി ‘പാലക്കാടൻ പെരുമ’ മാറി.
ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ നിസാർ അതടിയിൽ,അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതം ആശംസിച്ചു. ഇൻകാസ് ഖത്തര്‍ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ സിദ്ധീഖ് പുറായിൽ സമ്മേളനം ഉത്ഘാടനം ചെയ്തു
ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും , വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ,അപ്പെക്സ് ബോഡി പ്രസിഡന്റുമാരും ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ പരിപാടികളിൽ സംബന്ധിച്ചു കൂട്ടായ പ്രവർത്തനത്തിലൂടെ പരിപാടി വിജയകരമാക്കിയ മുഴുവൻ പ്രവർത്തകരുടെയും പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി.
കലാപ്രതിഭകൾക്ക് അവസരമൊരുക്കിയും പാലക്കാടിന്റെ സാംസ്കാരിക തനിമ ഉയർത്തിപ്പിടിച്ചും സംഘടിപ്പിച്ച ‘പാലക്കാടൻ പെരുമ – സീസൺ 2’ ഖത്തറിലെ പ്രവാസി മലയാളി കൂട്ടായ്മകളുടെ സജീവ സാംസ്കാരിക ഇടപെടലിന്റെ മികച്ച ഉദാഹരണമായി.
Malayaladhwani.com The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


