Monday, October 19, 2026
HomeQatarഇന്‍കാസ് ഖത്തർ ലേഡീസ് വിങ്ങിന്റെ ‘റെയിൻബോ 2026’ ഇന്ന്; കളറിംഗ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഇന്‍കാസ് ഖത്തർ ലേഡീസ് വിങ്ങിന്റെ ‘റെയിൻബോ 2026’ ഇന്ന്; കളറിംഗ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ദോഹ: INCAS ഖത്തർ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘RAINBOW 2026’ കളറിംഗ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

കുട്ടികളുടെ സർഗാത്മകതയും ആത്മവിശ്വാസവും കലാപരമായ മികവും വളർത്തുന്നതിന് ഇത്തരം മത്സരങ്ങൾ സഹായകമാകുമെന്ന്  പ്രതീക്ഷിക്കുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.

ഒക്ടോബർ 15ന് വൈകിട്ട് 5.30നാണ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നത്. INCAS ഖത്തറിന്റെ പോഷക സംഘടനയായ ലേഡീസ് വിംഗ് സംഘടിപ്പിക്കുന്ന പരിപാടിയിൽ INCAS ഖത്തർ സെൻട്രൽ കമ്മിറ്റി എല്ലാവരുടേയും സാന്നിധ്യവും സഹകരണവും അഭ്യർഥിച്ചു.
പരിപാടി വിജയകരമാക്കുന്നതിനായി എല്ലാവരും ഔദ്യോഗിക ക്ഷണമായി സ്വീകരിച്ച് പങ്കുചേരണമെന്നും, ‘ഒരുമിച്ചു പ്രവർത്തിക്കാം, ഒരുമിച്ചു മുന്നേറാം’ എന്ന സന്ദേശമുയർത്തിയാണ് INCAS ഖത്തർ ലേഡീസ് വിംഗ് “റെയിൻബോ 2026” സംഘടിപ്പിക്കുന്നത്.മുതിർന്നവരുടെ സാന്നിദ്ധ്യവും സഹകരണവും കുട്ടികളുടെ പരിപാടിക്കൾക്ക് കൂടുതൽ പ്രചോദനവും ഊർജവും പകരുമെന്ന് INCAS ഖത്തർ ലേഡീസ് വിംഗ് പ്രസിഡന്റ് സിനിൽ ജോർജ് അറിയിച്ചു.

Date : 15-10-2026
Competition registration time : 5:30pm
Official function : 7:30pm
Location : Swasthi Academy

https://maps.app.goo.gl/tTVZwDGoza6trQJp7?g_st=aw

Malayaladhwani.com
The Global Voice of Kerala
മലയാളത്തിന്റെ ശബ്ദംലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments