Tuesday, October 20, 2026
HomeKERALAകോവളത്ത് 16കാരിയെ സ്പാകളിലെത്തിച്ച് ലൈംഗിക പീഡനം: രണ്ട് സ്പാ ഉടമകൾ അറസ്റ്റിൽ, ബന്ധുക്കളും പിടിയിൽ

കോവളത്ത് 16കാരിയെ സ്പാകളിലെത്തിച്ച് ലൈംഗിക പീഡനം: രണ്ട് സ്പാ ഉടമകൾ അറസ്റ്റിൽ, ബന്ധുക്കളും പിടിയിൽ

ആന്ധ്ര സ്വദേശിനിയായ 16കാരിയെ കോവളത്തെ സ്പാകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് സ്പാ ഉടമകൾ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ പെൺകുട്ടിയുടെ ഇളയമ്മയെയും ഇളയച്ഛനെയും ആന്ധ്രയിൽനിന്ന് പിടികൂടി

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16കാരിയെ കോവളത്തെ വിവിധ സ്പാകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് സ്പാ ഉടമകൾ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ പെൺകുട്ടിയുടെ ഇളയമ്മയെയും ഇളയച്ഛനെയും ആന്ധ്രാപ്രദേശിൽനിന്ന് പിടികൂടിയതായി കോവളം പൊലീസ് അറിയിച്ചു.

കോവളം ചപ്പാത്തിൽ ‘ആയൂർകേരള’ എന്ന പേരിൽ സ്പാ നടത്തുന്ന ആലപ്പുഴ നടുവേൽമുറി നയന വീട്ടിൽ സജിത്കുമാർ (47), കോവളം ആവാടുതുറയിൽ ‘ഡ്രീംസ് സ്പാ’ നടത്തുന്ന പൂവാർ സാഫല്യം വീട്ടിൽ നിശാന്ത് (46) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ വിവിധ സ്പാകളിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കൾ തന്നെ കേസിലെ ഒന്നും രണ്ടും പ്രതികളാണെന്ന വിവരം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പെൺകുട്ടിയെ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ച് ചൂഷണം ചെയ്തിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിവരങ്ങൾ നിയമപരമായ കാരണങ്ങളാൽ പുറത്തുവിടാനാകില്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments