Sunday, November 29, 2026
HomeKERALAസ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും; പുതിയ പദ്ധതിയുമായി സർക്കാർ

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും; പുതിയ പദ്ധതിയുമായി സർക്കാർ

സ്വകാര്യ ബസുകൾ വെറ്റ് ലീസിന് എടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന പ്രഖ്യാപനവുമായി മന്ത്രി സി.പി. ജോൺ. ബസുകളുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികളിൽ നിലനിർത്തിക്കൊണ്ട് സർവീസ് നടത്തുന്നതിനുള്ള സംവിധാനമാണ് വെറ്റ് ലീസ്.

ഇന്ന് വഴുതക്കാട് ട്രാൻസ് ഭവനിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വെറ്റ് ലീസ് സംവിധാനത്തിൽ ബസുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവും ഉടമകൾ നിർവഹിക്കും. സർവീസ് നടത്തുന്നത് കെഎസ്ആർടിസിയായിരിക്കും. ഇതിന് കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക ബസ് ഉടമകൾക്ക് നൽകും.

ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ബസുകളുടെ സർവീസ് കാലാവധി വർധിപ്പിക്കണമെന്ന പത്മകുമാർ കമ്മിഷന്റെ ശുപാർശകൾ നിയമാനുസൃതമായി നടപ്പാക്കും. ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കാനും യോഗത്തിൽ ധാരണയായി.

സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സർക്കാരുമായി നിരന്തര ആശയവിനിമയം നടത്തുന്നതിനുമായി സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥിരം സമിതിയും രൂപീകരിക്കും.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments