നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി. രാഷ്ട്രപതി ഭവന്റെ പ്രഖ്യാപനം ഒക്ടോബർ 12ന്.
ഓംപ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചു. 202 ഒക്ടോബർ 12-ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗികവാർത്താക്കുറിപ്പിലാണ് നിയമന പ്രഖ്യാപനം. നിലവിൽ സിക്കിം ഗവർണറായ മാഥൂർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് പകരമായാണ് കേരളത്തിലെത്തുന്നത്. ആർലേക്കറെ തമിഴ്നാട് ഗവർണറായി നിയമിച്ചു.
മറ്റ് സംസ്ഥാനങ്ങളിലേക്കും ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഉത്തരവിന്റെ ഭാഗമായാണ് ഈ മാറ്റം. പുതിയ ഗവർണർമാർ അതത് സംസ്ഥാനങ്ങളിൽ ചുമതലയേൽക്കുന്ന തീയതി മുതലായിരിക്കും നിയമനങ്ങൾ പ്രാബല്യത്തിൽ വരികയെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചു.


