Monday, October 19, 2026
HomeQatarഖത്തറിൽ ഇന്ന് ‘പാലക്കാടൻ പെരുമ – സീസൺ 2’; മുഖ്യാതിഥിയായി രമേഷ് പിഷാരടി എം.എൽ.എ.

ഖത്തറിൽ ഇന്ന് ‘പാലക്കാടൻ പെരുമ – സീസൺ 2’; മുഖ്യാതിഥിയായി രമേഷ് പിഷാരടി എം.എൽ.എ.

ദോഹ: പാലക്കാടിന്റെ പൈതൃകവും സംസ്കാരവും കലാവൈവിധ്യങ്ങളും ഖത്തറിന്റെ മണ്ണിൽ അവതരിപ്പിക്കുന്ന ‘പാലക്കാടൻ പെരുമ – സീസൺ 2’ ഇന്ന് (ഒക്ടോബർ 16) അരങ്ങേറും. ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എം.എൽ.എയും നടനും അവതാരകനുമായ രമേഷ് പിഷാരടിയാണ് മുഖ്യാതിഥി.

സംഗീതത്തിന്റെയും നൃത്തത്തിന്റെയും കലാപരിപാടികളുടെയും വർണാഭമായ ആഘോഷമായി സംഘടിപ്പിക്കുന്ന പരിപാടി ഖത്തറിലെ പാലക്കാട്ടുകാരുടെ ഒത്തുചേരലിനും കേരളത്തിന്റെ സാംസ്കാരിക പൈതൃകം പങ്കുവയ്ക്കുന്നതിനും വേദിയാകും. പാലക്കാടിന്റെ തനിമയും കലാപാരമ്പര്യവും പ്രവാസി മലയാളികൾക്കിടയിൽ കൂടുതൽ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ മിസൈമീറിലെ റിലീജിയസ് കോംപ്ലക്സിന് സമീപമുള്ള ഭവൻസ് സ്കൂളിലാണ് പരിപാടി നടക്കുന്നത്. ഖത്തറിലെ മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ കലാസാംസ്കാരിക സായാഹ്നം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ് സംഘാടകർ നടത്തുന്നത്.

പരിപാടിയിലേക്ക് എല്ലാവരെയും ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ഹൃദയപൂർവം സ്വാഗതം ചെയ്തു.

Malayaladhwani.com The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments