Sunday, November 29, 2026
HomeINDIAഅണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യ–പാക് പോരാട്ടത്തിന് ഇന്ന് തീപാറും; തത്സമയ സംപ്രേഷണം എവിടെ കാണാം?

അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യ–പാക് പോരാട്ടത്തിന് ഇന്ന് തീപാറും; തത്സമയ സംപ്രേഷണം എവിടെ കാണാം?

മസ്‌കത്ത്: ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്താൻ പോരാട്ടത്തിന് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ന് അരങ്ങുണരും. ഒമാനിൽ നടക്കുന്ന എസിസി പുരുഷ അണ്ടർ 19 ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ മത്സരത്തിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. അൽ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

ഇന്ത്യൻ സമയം രാവിലെ 10.30നാണ് മത്സരം ആരംഭിക്കുക. ഖത്തർ സമയം രാവിലെ 8 മണിക്ക് മത്സരം തുടങ്ങും. ടോസ് ഇന്ത്യൻ സമയം രാവിലെ 10 മണിക്കും ഖത്തർ സമയം രാവിലെ 7.30നും നടക്കും.

ലക്ഷ്യ റായ്ചന്ദാനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഫർഹാൻ യൂസഫാണ് പാകിസ്താൻ ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തിൽ നേപ്പാളിനെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ എത്തുന്നത്. പാകിസ്താൻ യുഎഇക്കെതിരെ ഒൻപത് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കിയിരുന്നു.

തത്സമയ സംപ്രേഷണം എവിടെ?

ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ മത്സരം തത്സമയം കാണാം. സോണിലിവ് (SonyLIV) ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഓൺലൈൻ സ്ട്രീമിങ്ങും ലഭ്യമാകും.

ഖത്തർ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രേക്ഷകർക്ക് STARZPLAY ക്രിക്കറ്റ് വിഭാഗത്തിലൂടെ സംപ്രേഷണം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക ലഭ്യത പരിശോധിക്കേണ്ടതാണ്.

ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, യുഎഇ എന്നീ ടീമുകളാണുള്ളത്. നവംബർ 12ന് സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും. നിലവിലെ ചാമ്പ്യന്മാരായ പാകിസ്താനെതിരായ പോരാട്ടത്തിൽ വിജയം സ്വന്തമാക്കി സെമിഫൈനൽ സാധ്യതകൾ ശക്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments