Tuesday, October 13, 2026
HomeKERALAവേഗത്തിൽ വണ്ടിയോടിച്ചാൽ എന്താ കുഴപ്പം; കേസൊക്കെ വാപ്പ നോക്കിക്കോളും’: 3 ജീവനുകൾ കൺമുന്നിൽ പിടഞ്ഞൊടുങ്ങിയിട്ടും കൂസലില്ലാതെ...

വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താ കുഴപ്പം; കേസൊക്കെ വാപ്പ നോക്കിക്കോളും’: 3 ജീവനുകൾ കൺമുന്നിൽ പിടഞ്ഞൊടുങ്ങിയിട്ടും കൂസലില്ലാതെ സുഹൈൽ

ആഡംബരകാർ അമ്മയുടെ ജന്മദിന സമ്മാനം
ജന്മദിന സമ്മാനംകൊണ്ട് ജീവനെടുത്തത് മൂന്ന് നിരപരാധികളുടെ.
രാത്രികാലങ്ങളിൽ ട്രാഫിക് പോലീസിന്റെ ഹൈവേ പട്രോളിങ് കാര്യക്ഷമമല്ലെന്ന് വ്യാപക പരാതി
മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ ചുമത്തുന്ന പിഴകളും ശിക്ഷകളും പോരെന്ന് ആക്ഷേപം
കടുത്ത നടപടികൾ വേണം ,ജീവൻ പൊലിയുന്നത് നിരപരാധികളുടെ

നെടുമ്പാശേരി: തന്റെ കാറിനു മുന്നിൽപ്പെട്ട മൂന്നു ജീവനുകൾ കൺമുന്നിൽ പിടഞ്ഞൊടുങ്ങുന്നതു കണ്ടിട്ടും തെല്ലും കൂസലില്ലാതെ നാട്ടുകാരോടു തട്ടിക്കയറി സുഹൈൽ. വാഹനത്തിന്റെ അമിതവേഗം ചോദ്യംചെയ്ത നാട്ടുകാരോട്, ‘എയർപോർട്ട് റോഡിൽ വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താണു കുഴപ്പം’ എന്നാണു പ്രതി ആക്രോശിച്ചത്. ആളുകൾ മരിച്ചതിന്റെ കേസൊക്കെ വാപ്പ നോക്കിക്കോളുമെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നും പ്രതി പറഞ്ഞു.

സംഭവസ്ഥലത്തുനിന്നു കടന്നുകളയാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണു പൊലീസിനു കൈമാറിയത്. സുഹൈലിന്റെ ജൻമദിനത്തിന് അമ്മ വാങ്ങിക്കൊടുത്തതാണ് ആഡംബര കാർ. പിതാവിന്റെ പേരിലാണു റജിസ്ട്രേഷൻ. മണിക്കൂറിൽ 218 കിലോമീറ്റർ വേഗതയിൽ ഈ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൈൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറച്ചുനാൾ മുൻപു പങ്കുവച്ചിട്ടുണ്ട്. അപകടമുണ്ടാകുമ്പോൾ 120 കിലോമീറ്റർ വേഗത്തിലാണു കാറോടിച്ചിരുന്നതെന്നു സുഹൈൽ പൊലീസിനു മൊഴി നൽകിയതായി വിവരമുണ്ട്.

അപകടത്തിൽപ്പെട്ട സമയത്തെ കാർ വേഗത കൃത്യമായി കണ്ടെത്താനാകുമെന്ന സാങ്കേതികോപദേശം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഓരോ ട്രിപ്പിന്റെയും വേഗം കാറിൽ റിക്കോർഡ് ചെയ്യപ്പെടുന്നതിനാൽ കാർ കമ്പനിയുടെ സഹായത്തോടെ വീണ്ടെടുത്തു പരിശോധിക്കാനാകും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments