Tuesday, October 13, 2026
HomeQatarഖത്തറിൽ ‘സ്പോട്ട്‌ലൈറ്റ് ’26’ ഡാൻസ് മത്സരം ഒക്ടോബർ 16ന്

ഖത്തറിൽ ‘സ്പോട്ട്‌ലൈറ്റ് ’26’ ഡാൻസ് മത്സരം ഒക്ടോബർ 16ന്

ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിലും ആർട്ട് ഇൻ മോഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സ്പോട്ട്‌ലൈറ്റ് ’26’ ഡാൻസ് മത്സരം ഒക്ടോബർ 16ന് നടക്കും. ദോഹ അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറു മുതൽ രാത്രി പത്തുവരെയാണ് പരിപാടി.

നൃത്തകലയും പ്രതിഭയും സംസ്കാരവും ഒത്തുചേരുന്ന കലാവിരുന്നായി സംഘടിപ്പിക്കുന്ന മത്സരത്തിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നർത്തകർ, കൊറിയോഗ്രാഫർമാർ, ഡാൻസ് അക്കാദമികൾ, വിദ്യാർഥികൾ, കുടുംബങ്ങൾ എന്നിവർ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത ദക്ഷിണേന്ത്യൻ നൃത്തസംവിധായകരായ കേരളത്തിൽ നിന്നുള്ള ശ്രീജിത്ത് ടി.ആറും ദുബായിൽ നിന്നുള്ള ആര്യ ബാലകൃഷ്ണനും മത്സരങ്ങളുടെ വിധികർത്താക്കളാകും.

ഖത്തറിലെ നൃത്തപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും കലാപരമായ മികവ് വളർത്താനും അവസരമൊരുക്കുകയാണ് ‘സ്പോട്ട്‌ലൈറ്റ് ’26’ ലക്ഷ്യമിടുന്നത്. കലയും സംസ്കാരവും കൂട്ടായ്മയും കോർത്തിണക്കുന്ന പരിപാടിയിലേക്ക് വിശിഷ്ടാതിഥികളെയും കലാസ്വാദകരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് അജാസ് അലി പറഞ്ഞു.

വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ
പരിപാടികളിലേക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമാണെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോസഫ് ജോർജ്ജ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments