ഖത്തറിന്റെ രാഷ്ട്രശിൽപ്പിയും ദീർഘദർശിയായ നേതാവുമായ മഹാനുഭാവൻ ഹിസ് ഹൈനെസ് ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ ഖത്തറിലെ ജനതയോടൊപ്പം അനുശോചനത്തിൽ പങ്കുചേരുന്നു.
അസാധാരണമായ നേതൃത്വവും അചഞ്ചലമായ സമർപ്പണബോധവും രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നൽകിയ അമൂല്യമായ സംഭാവനകളും ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുന്നതായിരിക്കും. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും പാരമ്പര്യവും വരുംതലമുറകൾക്ക് എന്നും പ്രചോദനമായി നിലനിൽക്കും.
ഈ ദുഃഖവേളയിൽ രാജകുടുംബത്തിനും ഖത്തർ സർക്കാരിനും ഖത്തറിലെ ജനങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായപ്രാർത്ഥനകളും അറിയിക്കുന്നു.
അല്ലാഹു അദ്ദേഹത്തിന് അനന്തകാരുണ്യവും സ്വർഗീയ പ്രതിഫലവും നൽകട്ടെ.




