ആധുനിക ഖത്തറിന്റെ വളർച്ചയ്ക്കും പുരോഗതിക്കും അടിത്തറ പാകിയ മഹാനായ നേതാവായ ഹിസ് ഹൈനെസ് ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോഗം അതിയായ ദുഃഖത്തോടെയാണ് അറിഞ്ഞത്.
ദീർഘവീക്ഷണമുള്ള നേതൃത്വവും ധീരമായ തീരുമാനങ്ങളും വികസനത്തിനായുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഖത്തറിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, സമ്പദ്‌വ്യവസ്ഥ, കായികരംഗം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം പകർന്നുനൽകിയ ദിശാബോധം ഇന്നത്തെ ആധുനിക ഖത്തറിന്റെ ശക്തമായ അടിത്തറയാണ്.
ഈ മഹത്തായ നേതാവിന്റെ സംഭാവനകൾ ഖത്തർ ജനതയ്ക്കു മാത്രമല്ല, ഇവിടെ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെയും ജീവിതത്തിൽ പ്രതീക്ഷയും അവസരങ്ങളും സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പാരമ്പര്യവും വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും.
പരേതന്റെ ആത്മാവിന് സർവശക്തനായ അല്ലാഹു അഗാധമായ കരുണയും മഗ്ഫിറത്തും നൽകി സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകട്ടെയെന്ന് പ്രാർഥിക്കുന്നു. ദുഃഖാർത്തരായ രാജകുടുംബാംഗങ്ങൾക്കും ഖത്തർ ഭരണാധികാരികൾക്കും ഖത്തർ ജനതയ്ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
മുഹമ്മദ് അലി (സീഷോർ)
മാനജിംഗ് ഡയറക്ടർ
സീഷോർ ഗ്രൂപ്പ്
ദോഹ ഖത്തർ



