Saturday, July 18, 2026
HomeGulfഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ ഫീസ് വർധിപ്പിച്ചു; ജൂലൈ 1 മുതൽ പുതിയ നിരക്ക്, വിദേശത്തും സ്വദേശത്തും...

ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ ഫീസ് വർധിപ്പിച്ചു; ജൂലൈ 1 മുതൽ പുതിയ നിരക്ക്, വിദേശത്തും സ്വദേശത്തും ബാധകം

കേന്ദ്ര സർക്കാർ പാസ്‌പോർട്ട് അപേക്ഷാ-പുതുക്കൽ ഫീസിൽ വർധന പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ വർധന ഇന്ത്യയിലും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിലും പാസ്‌പോർട്ട് സേവനങ്ങൾക്ക് ബാധകമാണ്.

പുതിയ നിരക്കുകൾ (36 പേജ് സാധാരണ പാസ്‌പോർട്ട്):

* സാധാരണ (പുതിയത്/പുതുക്കൽ): ₹2,500 (നിലവിൽ ₹1,500)
* തത്കാൽ: ₹5,000 (നിലവിൽ ₹3,500)

60 പേജ് പാസ്‌പോർട്ട്:

* സാധാരണ: ₹3,500 (നിലവിൽ ₹2,000)
* തത്കാൽ: ₹6,000 (നിലവിൽ ₹4,000)

വിദേശത്ത് എത്ര?
വിദേശത്തുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും പുതുക്കിയ ഫീസ് അതത് രാജ്യത്തെ പ്രാദേശിക കറൻസിയിൽ, കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന തത്തുല്യ നിരക്കിൽ ഈടാക്കും. അതിനാൽ യുഎഇ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ ഓരോ രാജ്യത്തും അടയ്ക്കേണ്ട തുക വ്യത്യസ്തമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments