Wednesday, September 2, 2026
HomeKERALAഎസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം: ജയിൽ വകുപ്പ് മേധാവിയായി തുടരും

എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം: ജയിൽ വകുപ്പ് മേധാവിയായി തുടരും

തിരുവനന്തപുരം: കേരള പൊലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന് ഡിജിപി (DGP) റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവിയായിരുന്ന നിതിൻ അഗർവാളിന്റെ വിരമിക്കൽ മൂലമുണ്ടായ ഒഴിവിലേക്കാണ് സ്ഥാനക്കയറ്റം നൽകിയത്.

നിലവിൽ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് (ജയിൽ വകുപ്പ് മേധാവി) ആയി തുടരുന്ന എസ്. ശ്രീജിത്ത്, സ്ഥാനക്കയറ്റത്തിനുശേഷവും അതേ ചുമതലയിൽ തുടരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയെ തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം തടസപ്പെട്ട സാഹചര്യത്തിലാണ് സീനിയോറിറ്റി പട്ടികയിലെ അടുത്ത ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് ഉയരാൻ അവസരം ലഭിച്ചത്. 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരള പൊലീസിലെ വിവിധ നിർണായക ചുമതലകൾ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments