Wednesday, September 2, 2026
HomeKERALAഓപ്പറേഷൻ തൂഫാൻ: പാലക്കാട് വൻ ലഹരിവേട്ട; ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ, ഒരു കിലോ എംഡിഎംഎ...

ഓപ്പറേഷൻ തൂഫാൻ: പാലക്കാട് വൻ ലഹരിവേട്ട; ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ, ഒരു കിലോ എംഡിഎംഎ പിടികൂടി

ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി

പാലക്കാട്: സംസ്ഥാനത്തെ ലഹരിമരുന്ന് ഉപയോഗത്തിനും വിപണനത്തിനും തടയിടാൻ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ ശക്തമാക്കി. പാലക്കാട് ഒലവക്കോട് വൻ ലഹരിവേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, അസറുദീന്റെ ഭാര്യയും മംഗലാപുരം സ്വദേശിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. ഒലവക്കോട് വച്ചാണ് മൂന്നംഗ സംഘം പൊലീസ് പിടിയിലായത്.

ഒരു കിലോ എംഡിഎംഎ,ലക്ഷ്യം വൻ വിപണി

പിടിയിലായവരിൽ നിന്ന് വൻതോതിൽ എംഡിഎംഎയാണ് കണ്ടെത്തിയത്. ഇതിന് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തു. ഓണക്കാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി ലഹരിമരുന്ന് എത്തിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനൊപ്പം സംഘത്തിന് പിന്നിലുള്ളവരെയും അന്വേഷണ സംഘം തേടുകയാണ്. പിടിയിലായവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനാണ് ശ്രമം.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും വർധിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ഓപ്പറേഷൻ തൂഫാൻ വ്യാപകമാക്കിയത്. ലഹരിമരുന്ന് എത്തിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും മാത്രമല്ല, വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളെയും കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

പാലക്കാടിന് പുറമെ കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിലും പരിശോധനയും അറസ്റ്റും തുടരുകയാണ്. വാഹനങ്ങൾ, വീടുകൾ, വാടക കെട്ടിടങ്ങൾ, സംശയാസ്പദമായ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.

പിന്നിൽ വൻ ലഹരി ശൃംഖലയോ?

പാലക്കാട് പിടിയിലായ മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചത്, ആർക്കാണ് കൈമാറാനിരുന്നത്, സംഘത്തിൽ മറ്റാർക്കൊക്കെ പങ്കുണ്ട് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയെ കണ്ടെത്തി തകർക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments