ദോഹ: സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷിന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ സ്വീകരിച്ചത്.
ഇൻകാസ് ഭാരവാഹികളായ വി.എസ്. അബ്ദുൾ റഹ്മാൻ, അൻവർ സാദത്ത്, ശ്രീജിത്ത് എസ്. നായർ, അഷറഫ് വടകര, ഈപ്പൻ തോമസ്, മനോജ് കൂടൽ, മുജീബ് വലിയകത്ത്, ജിഷ ജോർജ്, ഷംസുദ്ദീൻ ഇസ്മായിൽ, ഷെമീർ പുന്നൂരാൻ, ഷിബു സുകുമാരൻ, ഷാഹിൻ മജീദ്, ഫാസിൽ അബുബക്കർ, എഡ്വിൻ സെബാസ്റ്റ്യൻ, അനിൽ കുമാർ, സർജിത്ത് കുട്ടംപറമ്പത്ത്, കെ.ബി. ഷിഹാബ്, ബിനു ചന്ദ്രൻ, ബാബു കേച്ചേരി തുടങ്ങിയവരും സ്വീകരണത്തിൽ പങ്കെടുത്തു.
ലേഡീസ് വിംഗ് പ്രസിഡന്റ് സിനിൽ ജോർജിന്റെ നേതൃത്വത്തിൽ ലേഡീസ് വിംഗ് പ്രവർത്തകരും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ് പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ഇൻകാസ് പ്രവർത്തകർ വിമാനത്താവളത്തിലെത്തി മന്ത്രിയെ സ്വീകരിച്ചു. ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന സ്വീകരണം ശ്രദ്ധേയമായി.


