ദോഹയിലെ ഹ്രസ്വസന്ദർശനത്തിനിടെ ജീവനക്കാരുമായി സൗഹൃദസംവാദം: മലയാളി സമൂഹത്തിന്റെ ക്ഷേമവും ചർച്ചയായി
ദോഹ: ഹ്രസ്വസന്ദർശനത്തിനായി ദോഹയിലെത്തിയ കേരള കായിക യുവജനകാര്യ മന്ത്രി അഡ്വ. ഒ. ജെ. ജനീഷിന് ഖത്തർ ടെക് ഓഫീസിൽ ഊഷ്മള സ്വീകരണം. മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
ഖത്തർ ടെക്കിലെത്തിയ മന്ത്രിയെ മാനേജ്മെന്റും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജീവനക്കാരുമായി സൗഹൃദപരമായി സംവദിച്ച മന്ത്രി അവരുടെ ക്ഷേമം അന്വേഷിക്കുകയും എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.
ലളിതമായ ഇടപെടലിലൂടെയും സൗഹൃദപൂർവമായ പെരുമാറ്റത്തിലൂടെയും ജീവനക്കാരുമായി സംവദിച്ച മന്ത്രി, ഖത്തറിലെ മലയാളി സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.
ചടങ്ങിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ. പി. മണികണ്ഠൻ, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഒ. കെ. പരുമല എന്നിവരും പങ്കെടുത്തു.
ഖത്തർ ടെക് മാനേജിംഗ് ഡയറക്ടർ ജെബി കെ. ജോണിന്റെയും ഓപ്പറേഷൻസ് മാനേജർ ബിനു കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് മന്ത്രിക്ക് സ്വീകരണം ഒരുക്കിയത്.
മന്ത്രിയുടെ സന്ദർശനം ഖത്തർ ടെക്കിലെ ജീവനക്കാർക്ക് സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും വേറിട്ട അനുഭവമായി. ജീവനക്കാരോട് സ്നേഹപൂർവം ആശംസകൾ നേർന്ന ശേഷമാണ് മന്ത്രി ഖത്തർ ടെക്കിൽ നിന്ന് മടങ്ങിയത്.


