Sunday, July 19, 2026
HomeQatarപ്രവാസി ദോഹ ബഷീർ അനുസ്മരണം ജൂലൈ 4-ന്

പ്രവാസി ദോഹ ബഷീർ അനുസ്മരണം ജൂലൈ 4-ന്

ദോഹ: പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ചടങ്ങും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ.സി.സി (ICC) മുംബൈ ഹാളിലാണ് ചടങ്ങുകൾ നടക്കുക.റേഡിയോ മലയാളം ആർ.ജെ രതീഷ് ചടങ്ങിൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും.ഇതോടൊപ്പം, പ്രവാസി ദോഹ സംഘടിപ്പിച്ച ‘എം.ടി. പ്രബന്ധ രചനാ മത്സര’ത്തിലെ വിജയികളെ ചടങ്ങിൽ വെച്ച് ആദരിക്കും. മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ  അമൽ ഫെർമിസിൻ, രണ്ടാം സമ്മാനം നേടിയ  ശോഭ നായർ എന്നിവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.ദോഹയിലെ മുഴുവൻ പ്രവാസി മലയാളികളെയും  ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments