Sunday, July 19, 2026
HomeKERALAപ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും: ഗതാഗത മന്ത്രി

പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും: ഗതാഗത മന്ത്രി

സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിശദമായി പഠിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു.

സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പരാതികളും നിർദേശങ്ങളും പരിഗണിച്ചായിരിക്കും കമ്മിറ്റിയുടെ പഠനം. പദ്ധതിയുടെ പ്രവർത്തനം സ്വകാര്യ ബസ് സർവീസുകളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നും, വരുമാന നഷ്ടം ഉൾപ്പെടെയുള്ള വിഷയങ്ങളും കമ്മിറ്റി പരിശോധിക്കും.കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, പൊതുഗതാഗത സംവിധാനവും സ്വകാര്യ ബസ് മേഖലയുടെയും താൽപര്യങ്ങളും സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments