Tuesday, October 6, 2026
HomeKERALAമുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അപകീർത്തികരവും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.

കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി.
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന വ്യാജ ആരോപണം വിദ്വേഷത്തോടെ ഉന്നയിച്ച് പൊതുസമൂഹത്തിൽ അദ്ദേഹത്തെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിച്ചതിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തുകയും, അറിഞ്ഞുകൊണ്ട് വ്യാജരേഖകൾ നിർമ്മിച്ച് സൂക്ഷിക്കുകയും ചെയ്തുവെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) വ്യക്തമാക്കുന്നു.
വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനും ആസൂത്രിത ശ്രമം നടന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

ഡിജിപിയുടെ നിർദേശപ്രകാരം കേസ് അന്വേഷണം ആരംഭിച്ച പോലീസ്, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്തേക്കും. വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments