Wednesday, October 7, 2026
HomeKERALAമൾട്ടിപ്ലക്സുകളിൽ വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരും: മന്ത്രി അനൂപ് ജേക്കബ്

മൾട്ടിപ്ലക്സുകളിൽ വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരും: മന്ത്രി അനൂപ് ജേക്കബ്

‘ഓപ്പറേഷൻ മൾട്ടിസ്‌ക്രീൻ’ എന്ന പേരിൽ സംസ്ഥാനത്തെ വിവിധ മൾട്ടിപ്ലക്സുകൾ കേന്ദ്രീകരിച്ച് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന തുടരുന്നു 

35 കേന്ദ്രങ്ങളിൽ 25 ലും ക്രമക്കേട്, 62,000 രൂപ പിഴ
തിരുവനന്തപുരം: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകളിലും തിയേറ്ററുകളിലും കാണികൾക്കെതിരെ നടക്കുന്ന സാമ്പത്തിക ചൂഷണവും ക്രമക്കേടുകളും തടയാൻ വരും ദിവസങ്ങളിലും ശക്തമായ മിന്നൽ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് വകുപ്പിന്റെ ഈ ശക്തമായ ഇടപെടൽ.
‘ഓപ്പറേഷൻ മൾട്ടിസ്‌ക്രീൻ’ എന്ന പേരിൽ സംസ്ഥാനത്തെ വിവിധ മൾട്ടിപ്ലക്സുകൾ കേന്ദ്രീകരിച്ച് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് പുറത്തുവന്നത്. ആകെയുള്ള 35 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയപ്പോൾ 25 ഇടങ്ങളിലും നിയമലംഘനം കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വൻതുക ഈടാക്കുകയും ആകെ 62,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ട്.
സിനിമാശാലകളിൽ വിൽക്കുന്നകുടിവെള്ളത്തിനുംലഘുഭക്ഷണങ്ങൾക്കും എം.ആർ.പിയേക്കാൾ ഉയർന്ന തുക ഈടാക്കൽ, ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളിൽ അളവ്, തൂക്കം, നിർമ്മാണ തീയതി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താതിരിക്കൽ, പോപ്‌കോണും ശീതളപാനീയങ്ങളും കുറഞ്ഞ അളവിൽ നൽകൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
സിനിമ കാണാനെത്തുന്ന സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകൾ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മൾട്ടിപ്ലക്സുകളിലെ കൗണ്ടറുകളിലും ഭക്ഷണശാലകളിലും നിർബന്ധമായും ഉപഭോക്തൃ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ക്വാഡുകളെ ഇറക്കി പരിശോധന കർശനമാക്കാനാണ് തീരുമാനം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments