പ്രവാസി എഴുത്തുകാരൻ പരീതുപിള്ള ആലുവയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ മാപ്പിളപ്പാട്ട് ആൽബമായ ‘യാ നൂറെ’യുടെ പോസ്റ്റർ പ്രകാശനം നടന്നു.
ദോഹയിൽ നടന്ന ചടങ്ങിൽ പ്രമുഖ ഗാനരചയിതാവായ കുഞ്ഞബ്ദുല്ല ചാലപ്പുറം ആണ് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കിയത്.
ആൽബത്തിന് സംഗീതം ഒരുക്കുന്നത് അൻവർ അമൻ ആണ്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സക്കീർ ആലുവയാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഹൃദയസ്പർശിയായ വരികളും വ്യത്യസ്ത സംഗീതശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ഒരു മാപ്പിളപ്പാട്ടായിരിക്കും ‘യാ നൂറെ’യെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
അറുന്നൂറിലധികം ഗാനങ്ങൾ രചിച്ച പ്രവാസി ഗാനരചയിതാവാണ് പോസ്റ്റർ പ്രകാശനം ചെയ്ത കുഞ്ഞബ്ദുല്ല ചാലപ്പുറം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ’…..എന്ന തെരഞ്ഞെടുപ്പ് ഗാനത്തിന്റെ രചയിതാവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
P PLUS MEDIA യൂട്യൂബ് ചാനലിലൂടെയാണ് ‘യാ നൂറെ’ ഉടൻ പ്രേക്ഷകരിലേക്ക് എത്തുക. മാപ്പിളപ്പാട്ട് ആസ്വാദകർ ഏറെ പ്രതീക്ഷയോടെയാണ് ആൽബത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.



