Wednesday, September 2, 2026
HomeKERALAയുഡിഎഫ് യോഗത്തിൽ ബോർഡ്-കോർപ്പറേഷൻ വിഭജനവും പിഎം ശ്രീയും മദ്യനയവും ചർച്ചയായി:അന്തിമ തീരുമാനങ്ങൾ പിന്നീട്

യുഡിഎഫ് യോഗത്തിൽ ബോർഡ്-കോർപ്പറേഷൻ വിഭജനവും പിഎം ശ്രീയും മദ്യനയവും ചർച്ചയായി:അന്തിമ തീരുമാനങ്ങൾ പിന്നീട്

 

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി ചേർന്ന മുന്നണി യോഗത്തിൽ ബോർഡ്-കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളുടെ വിഭജനം, പിഎം ശ്രീ പദ്ധതി, മദ്യനയം തുടങ്ങി സർക്കാരിന്റെ പ്രധാന നയവിഷയങ്ങൾ ചർച്ചയായി. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന വാഗ്ദാനങ്ങളുടെ നടപ്പാക്കലും യോഗത്തിന്റെ പ്രധാന അജൻഡയായിരുന്നു.

ബോർഡ്-കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട് ഓരോ ഘടകകക്ഷികളും തങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങളുടെ പട്ടിക നേരത്തെ തന്നെ കോൺഗ്രസ്, യുഡിഎഫ് നേതൃത്വങ്ങൾക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലും മുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടായില്ല.

ഘടകകക്ഷികളുടെ ആവശ്യങ്ങളും അവകാശവാദങ്ങളും വിശദമായി വിലയിരുത്തി സമവായത്തിലെത്തുന്നതിനായി പ്രത്യേക ഉപസമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് സൂചന. വിവിധ കക്ഷികളുമായി കൂടുതൽ ആശയവിനിമയം നടത്തിയ ശേഷമായിരിക്കും ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

സർക്കാരിന്റെ നയപരമായ വിഷയങ്ങളിലും ഭരണപരമായ നിയമനങ്ങളിലും മുന്നണിക്കുള്ളിലെ ഏകോപനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആദ്യ യുഡിഎഫ് യോഗം ചേർന്നത്. പിഎം ശ്രീ പദ്ധതി, മദ്യനയം, പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് മുന്നണി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments