Sunday, July 19, 2026
HomeSPORTSരണ്ട് ഗോളിന് പിന്നിൽ നിന്ന് അർജന്റീനയുടെ വിസ്മയ തിരിച്ചുവരവ്; ഈജിപ്തിനെ 3-2ന് വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ

രണ്ട് ഗോളിന് പിന്നിൽ നിന്ന് അർജന്റീനയുടെ വിസ്മയ തിരിച്ചുവരവ്; ഈജിപ്തിനെ 3-2ന് വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ

അറ്റ്ലാന്റ: ലോക ചാമ്പ്യൻമാരുടെ പോരാട്ടവീര്യം വീണ്ടും തെളിഞ്ഞു. രണ്ട് ഗോളിന് പിന്നിലായിട്ടും അവസാന നിമിഷങ്ങളിൽ നടത്തിയ അതിശയകരമായ തിരിച്ചുവരവിലൂടെ അർജന്റീന ഫിഫ ലോകകപ്പ് 2026 പ്രീക്വാർട്ടറിൽ ഈജിപ്തിനെ 3-2ന് കീഴടക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

ആദ്യ പകുതിയിൽ യാസർ ഇബ്രാഹിമിന്റെ ഗോളിൽ മുന്നിലെത്തിയ ഈജിപ്ത്, രണ്ടാം പകുതിയിൽ മൊസ്തഫ സിക്കോയുടെ ഗോളോടെ ലീഡ് 2-0 ആക്കി. ഇതിനിടെ ലയണൽ മെസ്സിയുടെ പെനാൽറ്റി ഈജിപ്ത് ഗോൾകീപ്പർ മൊസ്തഫ ഷൊബൈർ രക്ഷപ്പെടുത്തിയതോടെ അർജന്റീന പുറത്താകുമെന്ന പ്രതീതി ശക്തമായി.എന്നാൽ അവസാന മിനിറ്റുകളിൽ കളിയുടെ ചിത്രം മാറി. ക്രിസ്റ്റ്യൻ റൊമേറോ ഗോൾ നേടി അർജന്റീനയ്ക്ക് പ്രതീക്ഷ നൽകി. പിന്നാലെ മെസ്സി സമനില ഗോൾ കണ്ടെത്തി. ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് നേടിയ വിജയഗോൾ അർജന്റീനയുടെ നാടകീയ തിരിച്ചുവരവിന് പൂർത്തിയാക്കി.ഈ വിജയത്തോടെ അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ്–കൊളംബിയ പോരാട്ടത്തിലെ വിജയിയെ നേരിടും. കിരീട പ്രതിരോധത്തിനായുള്ള അർജന്റീനയുടെ കുതിപ്പും ഇതോടെ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments