Wednesday, September 2, 2026
HomeKERALAസ്ഥിതി നിയന്ത്രണവിധേയം: എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു: മന്ത്രി രമേശ് ചെന്നിത്തല

സ്ഥിതി നിയന്ത്രണവിധേയം: എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു: മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ട: ജില്ലയിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്നും സ്ഥിതി പൂർണമായും നിയന്ത്രണവിധേയമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കോഴഞ്ചേരി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റവന്യൂ, കൃഷി, ഇറിഗേഷൻ തുടങ്ങി എല്ലാ വകുപ്പുകളും മികച്ച ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളം സുഗമമായി ഒഴുക്കിവിടുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിവരികയാണ്.

തണ്ണീർമുക്കം മടയും തോട്ടപ്പള്ളി സ്പിൽവേയും തുറന്ന് കടലിലേക്ക് കൂടുതൽ വെള്ളം ഒഴുക്കിവിടാനുള്ള നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി കുട്ടനാടും അപ്പർ കുട്ടനാട് മേഖലകളും വലിയ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം സുരക്ഷിതമായി കടത്തിവിടാൻ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തുടർച്ചയായ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും സമയബന്ധിതമായി എത്തിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ എല്ലാ സംവിധാനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments