Wednesday, September 2, 2026
HomeGrama Varthaസ്നേഹസ്പർശം 2026: നിർദ്ധന രോഗികൾക്ക് കൈത്താങ്ങായി അങ്കമാലി എൻആർഐ അസോസിയേഷൻ ഖത്തർ

സ്നേഹസ്പർശം 2026: നിർദ്ധന രോഗികൾക്ക് കൈത്താങ്ങായി അങ്കമാലി എൻആർഐ അസോസിയേഷൻ ഖത്തർ

അങ്കമാലി: അങ്കമാലി എൻആർഐ അസോസിയേഷന്റെ (ആൻറിയ ഖത്തർ )നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്നേഹസ്പർശം 2026’ പദ്ധതിക്ക് തുടക്കമായി. മന്ത്രി റോജി എം. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്തു.

അങ്കമാലി രുക്മണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആൻറിയ ഖത്തർ പ്രസിഡന്റ് വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.

അങ്കമാലിയിലും സമീപ പ്രദേശങ്ങളിലുമുള്ള നിർധനരായ രോഗികൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി 1,000 ഡയാലിസ് സെഷനുകൾ സൗജന്യമായി രോഗികൾക്ക് ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് വിനോദ്കുമാർ അറിയിച്ചു.

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജോർജ്ജ്പാലയ്ക്കാപ്പിള്ളി, നഗരസഭാധ്യക്ഷ റീത്ത പോൾ, അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, ആൻറിയ ഖത്തർ ജനറൽ സെക്രട്ടറി വിനായക് മോഹൻ, ജോയിന്റ് ട്രഷറർ ലിൻസൺ ജേക്കബ്, പ്രോഗ്രാം ഡയറക്ടർ ഡോ. കൃഷ്ണകുമാർ, മുൻ പ്രസിഡന്റുമാരായ വേലായുധൻ നായർ, ജോയ് പോൾ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments