Sunday, July 19, 2026
HomeKERALAഒ.എൻ.വിയുടെയും ചങ്ങമ്പുഴയുടെയും വരികൾക്കൊപ്പം ഇനി ഇടുക്കിയുടെ അക്ഷരവെളിച്ചവും; സിബിഎസ്ഇ പാഠപുസ്തകങ്ങളിൽ ഇടം നേടി ജില്ലയിലെ മൂന്ന്...

ഒ.എൻ.വിയുടെയും ചങ്ങമ്പുഴയുടെയും വരികൾക്കൊപ്പം ഇനി ഇടുക്കിയുടെ അക്ഷരവെളിച്ചവും; സിബിഎസ്ഇ പാഠപുസ്തകങ്ങളിൽ ഇടം നേടി ജില്ലയിലെ മൂന്ന് എഴുത്തുകാർ

ഇടുക്കി: മലയാള സാഹിത്യത്തിലെ ഇതിഹാസങ്ങളായ ഒ.എൻ.വി. കുറുപ്പിന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും വരികൾക്കൊപ്പം ഇനി ഇടുക്കിയുടെ മലയോര മണ്ണിൽ നിന്നുയർന്ന അക്ഷരവെളിച്ചവും സിബിഎസ്ഇ പാഠപുസ്തകങ്ങളിൽ തിളങ്ങും. ജില്ലയിലെ പ്രശസ്ത എഴുത്തുകാരായ ജിജി കെ. ഫിലിപ്പ്, ഇ. ജെ. ജോസഫ്, പ്രിൻസ് ഓവേലി എന്നിവരുടെ കൃതികളാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കി ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയിരിക്കുന്നത്.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വൈവിധ്യമാർന്ന മുഖങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കൃതികൾ സിബിഎസ്ഇ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയുടെ മലയോര ജീവിതവും മനുഷ്യബന്ധങ്ങളും പ്രകൃതിയോടുള്ള അടുപ്പവും സാമൂഹിക യാഥാർഥ്യങ്ങളും പ്രതിഫലിപ്പിക്കുന്ന രചനകളാണ് ദേശീയ തലത്തിൽ അംഗീകാരം നേടിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും മലയോര ജീവിതത്തിന്റെ തനിമയും അടുത്തറിയാൻ ഈ കൃതികൾ വഴിയൊരുക്കുമെന്നാണ് സാഹിത്യലോകത്തിന്റെ വിലയിരുത്തൽ. ഒ.എൻ.വി. കുറുപ്പിന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും സൃഷ്ടികൾ തലമുറകളായി വിദ്യാർത്ഥികളുടെ വായനയുടെ ഭാഗമായിരിക്കുന്ന സാഹചര്യത്തിൽ, ഇടുക്കിയിൽ നിന്നുള്ള മൂന്ന് എഴുത്തുകാരുടെ കൃതികളും അതേ പാതയിൽ പുതിയ തലമുറയിലേക്ക് എത്തുന്നത് ജില്ലയ്ക്കാകെ അഭിമാന നിമിഷമായിരിക്കുകയാണ്.

സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജിജി കെ. ഫിലിപ്പ്, ഇ. ജെ. ജോസഫ്, പ്രിൻസ് ഓവേലി എന്നിവരുടെ ഈ നേട്ടം ഇടുക്കിയുടെ സാംസ്‌കാരിക ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറുന്നതോടൊപ്പം, പുതുതലമുറ എഴുത്തുകാർക്കും പ്രചോദനമാകുമെന്ന് സാംസ്‌കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments