ദോഹ: ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ (ഒ.പി.എ.ക്യു) സംഘടിപ്പിച്ച വായനാദിനാചരണവും കവിതാ പാരായണ, ചെറുകഥ രചന മത്സരങ്ങളും വിപുലമായ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
ഐ.സി.സി ഡൽഹി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുത്തു.
വായനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ആവേശപൂർവം പങ്കാളികളായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന ചെറുകഥ രചന മത്സരവും ജൂനിയർ വിഭാഗത്തിനായി നടത്തിയ കവിതാ പാരായണ മത്സരവും മികച്ച പ്രതികരണമാണ് നേടിയത്.OPAQ ജനറൽ സെക്രട്ടറി ശ്രീമതി ഷജീന നൗഷാദ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ സുമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠൻ മുഖ്യ അതിഥിയായിരുന്നു.
ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി, അമാനുള്ള വടക്കാങ്ങര, ജയശ്രീ സുരേഷ്,അബ്ദുൾ സത്താർ,ഡോ കെ സി സാബു,തൻസീം കുറ്റിയാടി,പി ടി യൂനസ്, സജീവ് സത്യശീലൻ ,വർഗീസ് വർഗീസ്,പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്ത് സംസാരിച്ചു.
മത്സര വിജയികൾ:
ചെറുകഥ രചനാ മത്സരം (ജൂനിയർ): അദ്വിക് സരിത വേണുഗോപാൽ, ഇഷാൽ ഫാത്തിമ, ദർശാന്ത് കൃഷ്ണ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ശ്രേയ ശരത്, ആര്യനന്ദ കെ. കെ. എന്നിവർ പ്രത്യേക പ്രശംസ നേടി.
ചെറുകഥ രചനാ മത്സരം (സീനിയർ): അമൽ ഫെർമിസ് (ഒന്നാം സ്ഥാനം), ഷംല ജാഫർ (രണ്ടാം സ്ഥാനം), സന്തോഷ് കണ്ണമ്പറമ്പിൽ (മൂന്നാം സ്ഥാനം).
കവിതാ പാരായണ മത്സരം: ഇഷാൽ നമ്പിടി പറമ്പത്ത്, ഷെഹ്സാദ് ഷൈജു, ശിവാനി സിജു എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
പരിപാടി വിജയകരമാക്കാൻ സഹകരിച്ച അംഗങ്ങൾക്കും മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാഹിത്യപ്രേമികൾക്കും ഒ.പി.എ.ക്യു ഭാരവാഹികൾ നന്ദി അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ഷൈജു ദമാനി നന്ദി പറഞ്ഞു.



