Sunday, July 19, 2026
HomeSPORTSനോർവേക്കെതിരായ തോൽവിക്ക് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിച്ച് നെയ്മർ ജൂനിയർ

നോർവേക്കെതിരായ തോൽവിക്ക് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിച്ച് നെയ്മർ ജൂനിയർ

ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ സൂപ്പർതാരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരത്തിൽ നോർവെയോട് ബ്രസീൽ 2-1ന് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു താരത്തിന്റെ വികാരാധീനമായ പ്രഖ്യാപനം.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നെയ്മർ, “ഞാൻ പരമാവധി ശ്രമിച്ചു. ഇനി എല്ലാം അവസാനിച്ചു,” എന്ന് വ്യക്തമാക്കി. നോർവേക്കെതിരായ മത്സരത്തിൽ ബ്രസീലിന്റെ ഏക ഗോൾ പെനാൽറ്റിയിലൂടെ നേടിയതും നെയ്മറായിരുന്നു.16 വർഷത്തോളം ബ്രസീൽ ജേഴ്സിയിൽ കളിച്ച നെയ്മർ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടത്തോടെയാണ് ദേശീയ ടീമിനോട് വിടപറയുന്നത്. നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ച താരം ലോകഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്.നെയ്മറിന്റെ വിരമിക്കൽ പ്രഖ്യാപനത്തോടെ ബ്രസീൽ ഫുട്ബോളിലെ ഒരു സുപ്രധാന അധ്യായത്തിന് വിരാമമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments