Tuesday, July 21, 2026
HomeKERALAപീച്ചി ഡാം പരിസരത്ത് ഭൂചലനം; നാട്ടുകാർ പരിഭ്രാന്തിയിൽ

പീച്ചി ഡാം പരിസരത്ത് ഭൂചലനം; നാട്ടുകാർ പരിഭ്രാന്തിയിൽ

തൃശൂർ ജില്ലയിലെ പീച്ചി ഡാം പരിസരത്ത് തിങ്കളാഴ്ച വൈകിട്ട് 6.15ഓടെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഭൂമിക്കടിയിൽ നിന്ന് ശക്തമായ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു.

ഡാമിന് സമീപമുള്ള തെക്കേക്കുളം, ജണ്ടമുക്ക് പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന പ്രകമ്പനത്തെ തുടർന്ന് നിരവധി പേർ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ചില വീടുകളിലെ ജനലുകളും വാതിലുകളും വിറച്ചതായും പ്രദേശവാസികൾ അറിയിച്ചു.

ഭൂചലനത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

അതേസമയം, പീച്ചി ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിന്റെ തീവ്രതയും പ്രഭവകേന്ദ്രവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് അധികൃതർ വിശദീകരണം പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments