Sunday, July 19, 2026
HomeKERALAപ്ലസ് ടു കഴിഞ്ഞ ഉടൻ ലൈസൻസ്; വിദ്യാർഥികൾക്ക് ഡ്രൈവിങ് പരിശീലനവുമായി ഗതാഗത വകുപ്പ്, സിമുലേറ്റർ പദ്ധതിക്കും...

പ്ലസ് ടു കഴിഞ്ഞ ഉടൻ ലൈസൻസ്; വിദ്യാർഥികൾക്ക് ഡ്രൈവിങ് പരിശീലനവുമായി ഗതാഗത വകുപ്പ്, സിമുലേറ്റർ പദ്ധതിക്കും തുടക്കം

തിരുവനന്തപുരം: പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വേഗത്തിൽ ഡ്രൈവിങ് ലൈസൻസ് നേടാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതി സജീവ പരിഗണനയിലെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെ റോഡ് സുരക്ഷാ ബോധവൽക്കരണവും ഡ്രൈവിങ് പരിശീലനവും നൽകുന്നതിനായി സിമുലേറ്റർ അധിഷ്ഠിത പരിശീലന പദ്ധതിയാണ് വകുപ്പ് ആവിഷ്‌കരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഹയർ സെക്കൻഡറി സ്കൂളുകളിൽ ആധുനിക ഡ്രൈവിങ് സിമുലേറ്ററുകൾ സ്ഥാപിച്ച് വിദ്യാർഥികൾക്ക് വാഹന നിയന്ത്രണം, ട്രാഫിക് നിയമങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും. യഥാർത്ഥ റോഡിലേക്ക് ഇറങ്ങുന്നതിന് മുമ്പ് സുരക്ഷിതമായ സാഹചര്യത്തിൽ പരിശീലനം നേടാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.18 വയസ് പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനവും നടപടിക്രമങ്ങളും പൂർത്തിയാക്കി ഡ്രൈവിങ് ടെസ്റ്റിന് സജ്ജരാകാൻ പദ്ധതിയിലൂടെ സാധിക്കും. റോഡ് അപകടങ്ങൾ കുറയ്ക്കുക, നിയമങ്ങൾ പാലിക്കുന്ന ഉത്തരവാദിത്തമുള്ള ഡ്രൈവർമാരെ വളർത്തിയെടുക്കുക, ലൈസൻസ് നേടുന്ന പ്രക്രിയ കൂടുതൽ ശാസ്ത്രീയമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും നടപ്പാക്കൽ സമയക്രമവും ഗതാഗത വകുപ്പ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments