വായനാപക്ഷാചരണം സമാപന പരിപാടികളുടെ ഭാഗമായി ചൊവ്വര ജനരഞ്ജിനി വായനശാലയിൽ ഐ. വി. ദാസ് അനുസ്മരണവും, പുസ്തകചർച്ചയും സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. രവിക്കുട്ടൻ ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ എന്ന കൃതി രാജീവ് പഴവൂരാൻ സദസ്സിന് പരിചയപ്പെടുത്തി. വായനശാലാ സെക്രട്ടറി കെ. ജെ. ജോയ്,ലൈബ്രേറിയൻ പി. കെ. ശശി,കെ. പി. എ. സി. സുധീർ,സുരേന്ദ്രൻ ശ്രീമൂലനഗരം, കെ. പി.ജോർജ് പുക്കാട്ടുപടി,.ടി. എ. ജയൻ,വി. വി. വിജയൻ,ജിതേഷ് പുന്നേത്ത്, പോളി. പി. ടി., ബി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു
വായനാപക്ഷാചരണം സമാപനം – ഐ. വി. ദാസ് അനുസ്മരണവും, പുസ്തകചർച്ചയും സംഘടിപ്പിച്ചു
RELATED ARTICLES



