Sunday, November 29, 2026
HomeGrama Varthaഗൂഗിൾ മാപ്പ് ചതിച്ചു; ആലുവ തോട്ടക്കാട്ടുകര കടത്തുകടവിൽ അപകടഭീഷണി

ഗൂഗിൾ മാപ്പ് ചതിച്ചു; ആലുവ തോട്ടക്കാട്ടുകര കടത്തുകടവിൽ അപകടഭീഷണി

ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴി പിന്തുടരുമ്പോൾ അപകടം കാത്തിരിക്കുന്നു! ആലുവ തോട്ടക്കാട്ടുകര കടത്തുകടവിൽ റോഡ് അവസാനിക്കുന്നത് പുഴയിൽ. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.

ആലുവ: ഗൂഗിൾ മാപ്പ് നിർദേശിക്കുന്ന വഴി പിന്തുടർന്ന് തോട്ടക്കാട്ടുകര കടത്തുകടവിലേക്ക് എത്തുന്ന വാഹനങ്ങൾ അപകടഭീഷണിയിൽ. പറവൂർ കവലയിൽനിന്ന് മണപ്പുറം റോഡിലൂടെ ആലുവ പട്ടണത്തിലേക്ക് എളുപ്പവഴി തേടുന്ന യാത്രക്കാരാണ് പലപ്പോഴും അപകടസാധ്യത നേരിടുന്നത്.

ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ വഴി തിരഞ്ഞെടുക്കുന്ന വാഹനങ്ങൾ കടത്തുകടവിൽ റോഡ് അവസാനിക്കുന്നതും അതിനപ്പുറം പുഴയാണെന്നതും തിരിച്ചറിയാതെ മുന്നോട്ടുപോകുന്നതാണ് പ്രശ്നം.

പ്രത്യേകിച്ച് രാത്രികാലങ്ങളിൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിരവധി വാഹനങ്ങൾ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.

പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

അപകടസാധ്യത ഒഴിവാക്കാൻ നാട്ടുകാർ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ തടയുന്നുണ്ട്. ശബരിമല തീർഥാടനകാലത്ത് അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ കൂടുതലായി എത്താൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് ആവശ്യം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments